Fri. Nov 22nd, 2024
തിരുവനന്തപുരം:

എസ്എസ്എല്‍എസി, പ്ലസ്‍ ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിലായി കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അനുമതി നല്‍കിയത്.

അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പുതിയ കേന്ദ്രം അനുവദിക്കും. കണ്ടെയെന്‍മെന്‍റ് സോണിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പില്‍ ഇന്ന് തീരുമാനമുണ്ടാവും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന്‍റെ അഭിപ്രായം തേടി. പരീക്ഷകള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‍ക്ക് വീട്ടിലെത്തിക്കും.

മെയ് 23 ന് പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക. അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കില്‍ ജില്ലയിലെ മറ്റൊരു കേന്ദ്രം ലഭിക്കും. അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിക്കും.