തിരുവനന്തപുരം:
മൊബൈൽ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായി ബെവ്കോ വെയർ ഹൗസുകളോട് പ്രവർത്തനം തുടങ്ങാൻ സർക്കാർ നിർദ്ദേശിച്ചു. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഇൻഡന്റ് ശേഖരിക്കാനും ലേബൽ മദ്യക്കുപ്പികളിൽ ഒട്ടിക്കാനുമാണ് നിർദ്ദേശം. പോലീസിന്റെ സാന്നിധ്യത്തിൽ ലോഡിറക്കാനും, കുടുംബശ്രീ പ്രവർത്തകരെ വെയർഹൗസിലെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ബവ് ക്യൂ ആപ്പിന് ഗൂഗിളില്‍ നിന്ന് സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ ട്രയൽ റൺ വൈകുമെന്ന് ബെവ്കോ നേരത്തെ അറിയിച്ചിരുന്നു. ഇതിന് ഇനിയും രണ്ട് ദിവസം കൂടിയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ.