ന്യൂ ഡല്‍ഹി:
ബുധനാഴ്ചത്തെ കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, മത്സ്യബന്ധന മേഖലയില്‍ ഉള്ളവര്‍ തുടങ്ങി നിരവധി പേര്‍ക്ക് പ്രയോജനകരമാണെന്ന് നരേന്ദ്രമോദി. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന മത്സ്യബന്ധന മേഖലയിലെ വിപ്ലവകരമായ തീരുമാനമാണെന്നും മോദി അവകാശപ്പെട്ടു. പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കപ്പെടുകയും നവീന സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുകയും ചെയ്യും. സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംരംഭങ്ങള്‍ എന്നിങ്ങനെയുള്ള സൂഷ്മ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന തീരുമാനം മന്ത്രിസഭ കൈക്കൊണ്ടുവെന്നും ഇതുവഴി നഗര-ഗ്രാമീണ മേഖലകളിലെ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിനുള്ള സാഹചര്യം ഒരുക്കിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.