മനാമ:
വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഇതുവരെ ബഹറിനില്‍ നിന്ന് കേരളത്തിലേക്ക് വന്നത് രണ്ട് വിമാനങ്ങള്‍ മാത്രമാണ്. 366 പേര്‍ മാത്രമാണ് നാട്ടിലെത്തിയത്. രോഗികളും ഗർഭിണികളുമടക്കം 20,000 പേര്‍ റജിസ്റ്റര്‍ ചെയ്‌ത് കാത്തിരിക്കുമ്പോള്‍ രണ്ടാംഘട്ടത്തില്‍ ഇനി ഒരു സര്‍വീസ് മാത്രമാണ് നാട്ടിലേക്കുള്ളത്. യാത്ര വൈകുന്തോറും തൊഴില്‍ നഷ്ടമായവരടക്കം ദുരിതത്തിലായിരിക്കുകയാണ്. പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍വിമാനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അനുമതി കിട്ടിയിട്ടില്ല. രാജ്യാന്തര വിമാന സർവിസുകൾ തുടങ്ങാന്‍ വൈകുമെന്നുറപ്പുള്ളതിനാല്‍ പ്രത്യേക വിമാനം മാത്രമാണ് ഇവരുടെ ആശ്രയം. ഇല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഇവിടെ നിന്നുയരുന്നുണ്ട്.