Sun. Apr 28th, 2024
തിരുവനന്തപുരം:

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ  എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് സൗകര്യപ്രദമാം വിധം പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അവസരം.  ഗള്‍ഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളില്‍ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുയോജ്യമായ കേന്ദ്രങ്ങൾ ഓൺലൈൻ വഴി തെരഞ്ഞെടുക്കാം.  അതേസമയം ജില്ലയ്ക്കകത്ത് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ അനുവാദമില്ല.  ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്ന  സബ്ജക്ട് കോമ്പിനേഷന്‍ നിലവിലുള്ള സ്‌കൂളുകള്‍ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാന്‍ സാധിക്കൂ.  പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മെയ് 19 മുതല്‍ 21ന് വൈകിട്ട് അഞ്ചു മണി  വരെ സമര്‍പ്പിക്കാം. മെയ് 23ന് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.  അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കില്‍ ജില്ലയിലെ മറ്റൊരു കേന്ദ്രം അനുവദിക്കും.  അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി  അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിക്കും.

എസ്എസ്എൽസി: https://sslcexam.kerala.gov.in

ഹയര്‍ സെക്കന്‍ഡറി: www.hscap.kerala.gov.in 

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി: www.vhscap.kerala.gov.in 

By Arya MR