Mon. Dec 23rd, 2024
തിരുവനന്തപുരം:

എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവിയും ആരോഗ്യവും കണക്കിലെടുത്താണ് പ്രതിപക്ഷം എസ്എസ്എല്‍എസി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് വലിയ തോതിലുള്ള ആശങ്കയുണ്ടായിരുന്നു.

രക്ഷകര്‍ത്താക്കളും ആരോഗ്യവിദഗ്ദ്ധരും അവരുടെ ആശങ്ക അറിയിച്ചിരുന്നു. എന്നിട്ടും പരീക്ഷ നടത്തിയെ മതിയാകൂവെന്ന പിടിവാശിയായിരുന്നു മുഖ്യമന്ത്രിക്കെന്നും അദ്ദേഹത്തിന് വൈകിയുണ്ടായ വിവേകത്തിന് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.