Wed. Jan 22nd, 2025
തിരുവനന്തപുരം:

പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അപേക്ഷിച്ചതായി മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

അതെ സമയം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇപ്പോള്‍ ട്യൂഷന്‍ അനുവദിക്കാനാകില്ല. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്കു മാത്രമെ ട്യൂഷനും അനുവദിക്കാനാകൂ. നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതാവശ്യമാണെങ്കില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.