Fri. Apr 26th, 2024
തിരുവനന്തപുരം:

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. പുറത്തുനിന്ന് വന്നവരില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടെന്നും വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരില്‍ വൈറല്‍ ലോഡ് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

മൂന്ന് ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ഐസിഎംആര്‍ നിര്‍ദേശം ഇപ്പോള്‍ കേരളം നടപ്പിലാക്കില്ല. കേരളത്തിന്റെ കൊവിഡ് പരിശോധനാ രീതി ഫലപ്രദമാണ്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പരിശോധന. കേരളത്തിന് അകത്തെ രോഗവ്യാപനം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഇപ്പോള്‍ ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ഘട്ടത്തേക്കാള്‍ ബുദ്ധിമുട്ടുള്ള ഘട്ടമാണ് ഇത്. പുറത്തുനിന്നും നിരവധി ആളുകള്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്. ലോകരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും രോഗം വല്ലാത പെടരുന്ന സമയത്താണ് ഇത്തരം ആളുകള്‍ വരുന്നത്. മുന്‍പ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകള്‍. അത് ലോകത്ത് തന്നെ വലിയ കണക്കാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.