Sun. Dec 22nd, 2024
പാലക്കാട്:

വാളയാർ അതിർത്തി വഴിവന്ന കൂടുതൽ മറുനാടൻ മലയാളികളിൽ രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് വീണ്ടും അതീവ ജാഗ്രതയിൽ. രോഗം പടരുന്നത് തടയാൻ വാളയാറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്ന് പാലക്കാടെത്തിയ നാല് പേരാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്. വാളയാറിൽ പാസില്ലാതെയെത്തുന്ന യാത്രക്കാർ കുറഞ്ഞെങ്കിലും റെഡ് സോണുകളിൽ നിന്നടക്കം ആയിരക്കണക്കിന് പേർ ദിവസേന അതിർത്തിയിലെത്തുന്നുണ്ട്. ഇത് കൂടാതെ 2000 ത്തോളം ചരക്ക് വാഹനങ്ങളിലായി 4000 ത്തോളം പേർ വാളയാർ കടന്ന് ജില്ലയിലെത്തുന്നു. ഈ സാഹിചര്യത്തിൽ വാളയാർ അതിർത്തിയിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. നിലവിൽ 250 പൊലീസുകാരെയാണ് വാളയാറിൽ വിന്യസിച്ചത്.