Sat. May 17th, 2025
ന്യൂ ഡല്‍ഹി:

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. രണ്ടോ മൂന്നോ ദിവസമെടുത്താകും വിശദാംശങ്ങള്‍ പറയുക എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള സഹായമാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള സഹായ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങള്‍ നിരാശജനകമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. കുടിയേറ്റ തൊഴിലാളികളെ ധനമന്ത്രി മറന്നു എന്നും മുന്‍ധനമന്ത്രി പി. ചിദംബരം ആരോപിച്ചിരുന്നു