Mon. Dec 23rd, 2024
കാബൂള്‍:

കാബൂളിലെ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മമാരുമടക്കം 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കാബൂളിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ദഷ്ടി ബര്‍ച്ചിയിലാണ് സംഭവം.

ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലെ 80 അമ്മമാരെയും കുട്ടികളെയും ഒഴിപ്പിച്ചെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി താരിഖ് ആര്യന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

തീവ്രവാദി ആക്രമണത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണം പ്രാകൃതമാണെന്ന് ഇന്ത്യ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യം ദുഃഖമറിയിച്ചു. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.