Sun. Jan 19th, 2025
ന്യൂ ഡല്‍ഹി:

രാജ്യത്ത് സ്വകാര്യ ആരോഗ്യ ക്ലിനിക്കുകൾ തുറക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ. ചില സംസ്ഥാനങ്ങൾ ഇത് തടയുന്നതിൽ കേന്ദ്രസർക്കാർ അതൃപ്തി രേഖപ്പെടുത്തി. സ്വകാര്യ ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെ പ്രവർത്തനം ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.