Sun. Apr 6th, 2025
ഇടുക്കി:

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2348 അടിയാണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 16 അടി വെള്ളം കൂടുതലുണ്ട്. ആയതിനാൽ തന്നെ ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവർഷത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതർ.  ലോക്ക് ഡൗൺ മൂലം ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുറഞ്ഞിരുന്നു. ഇതോടെ ഇടുക്കിയിൽ നിന്നുള്ള വൈദ്യുതോദ്പാദനവും കുറഞ്ഞതാണ് ഡാമിലെ ജലനിരപ്പ് താഴാത്തതിനു കാരണം.