Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റും ശക്തമാവും. 11ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 12ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ചെറുവള്ളങ്ങളിൽ മീൻപിടിക്കാൻ പോകുന്നവർ ഇടിമിന്നൽ സമയത്ത് വള്ളങ്ങളിൽ നിൽക്കാൻ പാടില്ല. ഇരിക്കുന്നതാണ് ഉചിതം. ബോട്ടുകളിൽ ഡെക്കിൽ ഇറങ്ങിനിൽക്കാതെ അകത്ത് സുരക്ഷിതമായി ഇരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.