Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനും എല്‍ജി പോളിമേഴ്സിനും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ് അയച്ചു. ദുരന്തത്തിന് ഇരയായവര്‍ക്ക് താല്‍കാലിക നഷ്ടപരിഹാരമായി എല്‍ജി പോളിമേഴ്‌സ് ലിമിറ്റഡ് അമ്പത് കോടി രൂപ നല്‍കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. വിഷവാതക ദുരന്തം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ജസ്റ്റിസ് ബി. ശേഷായന റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മേയ് 18ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.