Sat. Nov 23rd, 2024
ന്യൂ ഡല്‍ഹി:

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍ 15 വരെ നടത്തും. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റില്‍ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാല്‍ അറിയിച്ചു. കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാത്രമേ 10-ാം ക്ലാസ് പരീക്ഷ നടത്തുകയുള്ളൂ. 12-ാം ക്ലാസുകാര്‍ക്ക് പ്രധാനവിഷയങ്ങളില്‍ മാത്രമേ പരീക്ഷയുണ്ടാവുകയുള്ളൂ. നേരത്തെ മാര്‍ച്ച് 18 വരെയുള്ള പരീക്ഷകള്‍ സിബിഎസ്ഇ പൂര്‍ത്തിയാക്കിയിരുന്നു. ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ക്ക് മുന്‍പായി ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിദേശത്തെ സ്‌കൂളുകളില്‍ പരീക്ഷ നടത്തണമോയെന്ന കാര്യത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല.