വിശാഖപട്ടണം:
വിശാഖപട്ടണത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാല്‍ കേസെടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കിയ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗൺ മൂലം അടച്ചിട്ടിരുന്ന ഫാക്ടറിയിൽ നിന്ന് ഇന്ന് പുലർച്ചെയായിരുന്നു വിഷവാതക ചോർച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച് 11 പേരാണ് ഇതുവരെ മരിച്ചത്. മുന്നൂറ്റി പതിനാറ് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ 81 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.