Sat. Jan 18th, 2025
ന്യൂ ഡല്‍ഹി:

അവശ്യവസ്തുക്കളും മരുന്നുകളും അയക്കുന്നതിനായി സ്പീഡ് പോസ്റ്റ്, എക്‌സ്പ്രസ് മെയില്‍ സേവനങ്ങള്‍ തപാല്‍ വകുപ്പ് പുനരാരംഭിച്ചു.ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, കൊറിയ, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സൗദി അറേബ്യ, സിങ്കപൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, യുഎഇ, യുകെ തുടങ്ങി 15 രാജ്യങ്ങളിലേക്കുള്ള സേവനങ്ങളാണ് പുനരാരംഭിച്ചത്. രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും സ്പീഡ് പോസ്റ്റ് അയയ്ക്കാം. മെട്രോ നഗരങ്ങള്‍, മറ്റ് പ്രധാന പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ തപാല്‍ ഓഫീസുകളില്‍നിന്ന് വൈകീട്ടും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടള്ളതായി തപാല്‍ വകുപ്പ് അറിയിച്ചു.