Sun. Jan 19th, 2025
നോയിഡ:

ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ച തബ്‌ ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പ്രവര്‍ത്തകരെയാണ് നോയിഡ പൊലീസ് പിടികൂടിയത്. ഇക്കാര്യം ഡെപ്യൂട്ടി കമ്മിഷണര്‍ ഹരീഷ് ചന്ദ സ്ഥിരീകരിച്ചു.

നിരീക്ഷണ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയത്.

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. രാജ്യത്ത് ആകെ 1023 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.