Thu. Apr 25th, 2024
കൊല്ലം:

ഇന്നലെ കൊവിഡ് മുക്തി നേടിയവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭൻ രാത്രിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രക്തത്തിൽ ഇഎസ്ആർ കൗണ്ട് കൂടിയത് അടക്കമുള്ള  മറ്റ്‌ ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതിനാലാണ് ഇയാളെ ഡിസ്ചാർജ് ചെയ്യാതിരുന്നത്. കൊവിഡ് ഭേദമായിരുന്നെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഇദ്ദേഹത്തിന്റെ സംസ്കാരം നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

By Athira Sreekumar

Digital Journalist at Woke Malayalam