Sat. Apr 27th, 2024
ന്യൂ ഡല്‍ഹി:

ദി അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ചന്നി ആനന്ദ്, മുക്താര്‍ ഖാന്‍, ദര്‍ യാസിന്‍ എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 2020ലെ പുലിറ്റ്സര്‍ പുരസ്കാരം. ലോക്ക് ഡൗണ്‍ കാലത്തെ ജമ്മു കശ്മീര്‍ ചിത്രങ്ങളാണ് പുരസ്കാരത്തിനര്‍ഹമായത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണിലെ ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. യുട്യൂബിലൂടെ പുലിസ്റ്റര്‍ ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഡാന കനേഡിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

https://twitter.com/atti_cus/status/1257577315753582592

കര്‍ഫ്യൂവിന് ഇടയില്‍ സാഹസികമായാണ് ചിത്രങ്ങള്‍ എടുത്തതെന്നാണ് വിജയികള്‍ പ്രതികരിക്കുന്നത്. ഇന്‍റര്‍നെറ്റ് ബന്ധവും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന ലോക്ക് ഡൗണ്‍ കാലത്ത് ക്യാമറ പലരുടേയും വീടുകളിലും പച്ചക്കറി ബാഗില്‍ ഒളിപ്പിച്ചുമാണ് ചിത്രങ്ങള്‍ എടുത്തതെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. കശ്മീരിലെ സംഘര്‍ഷാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ് ഇവര്‍ ഒപ്പിയെടുത്തതെന്ന് അവാര്‍ഡ് ദാന സമിതി വിലയിരുത്തി.

ദര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് (screen grab, copyrights: Outlook)

പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ്‌ പുലിറ്റ്സർ. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ നിയന്ത്രിക്കുന്നത്. പ്രശസ്തി പത്രവും പതിനായിരം ഡോളറുമാണ് സമ്മാനം.