കോഴിക്കോട്:
കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആദ്യ രണ്ട് ദിവസത്തിന് ശേഷം ഇന്നലേയും ഇന്നും കോഴിക്കോട് നിന്ന് നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതിനാലായിരുന്നു കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധം.
ഇന്ന് രാവിലെ 9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് ലാത്തി വീശി ഒഴിപ്പിക്കുകയായിരുന്നു. ഇന്നലെ കോഴിക്കോട്ട മൂടാടിയിലും സമാന സംഭവം ഉണ്ടായിരുന്നു.
പ്രതിഷേധക്കാരില്‍ ഭൂരിഭാഗം പേരും ബംഗാളില്‍ നിന്നുള്ളവരാണ്. ജാര്‍ഖണ്ഡിലേക്കും, ബിഹാറിലേക്കും കോഴിക്കോട് നിന്ന് ട്രെയിന്‍ അനുവദിച്ചിരുന്നുവെങ്കിലും ബംഗാളിലേക്ക് ട്രെയിന്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.