Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ഹന്ദ്വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടാനാണ് പാകിസ്ഥാന് താല്പര്യമെന്നും പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്നും കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞു. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.