Fri. Dec 27th, 2024
ബംഗളൂരു:

ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ബംഗളൂരു മജിസ്റ്റിക്കിലെ ബിഎംടിസി ബസ്റ്റാന്‍റില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുന്നത്.

കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന്‍റെ ചെലവായ ഒരു കോടി രൂപ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കെഎസ്ആര്‍ടിസിക്ക് സംഭവാന ചെയ്തിരുന്നു. ശനിയാഴ്ച ഒറ്റചാര്‍ജ് ഈടാക്കി 120 ബസുകള്‍ ഉപയോഗിച്ച്‌ 3600 പേരെ സ്വന്തം ജില്ലകളില്‍ കെഎസ്ആര്‍ടിസി എത്തിച്ചിരുന്നു.