Sat. Apr 26th, 2025
ന്യൂ ഡല്‍ഹി:

2021 ഓഗസ്റ്റില്‍ തുടങ്ങേണ്ട ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കും. ടോക്യോ ഒളിമ്പിക്സ് നടക്കുന്ന കാലയളവായതിനാലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച ടോക്യോ ഒളിമ്പിക്സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് നടക്കുക. ഇത്തവണ സ്‌പെയ്‌നിലാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇന്ത്യയുടെ പിവി സിന്ധുവാണ് നിലവിലെ ലോകചാമ്പ്യന്‍.