Mon. Dec 23rd, 2024
ദുബായ്:

കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.  കമ്പനികള്‍ക്ക് അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനും ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനുമാണ് യുഎഇ മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. അതേസമയം,ഗൾഫിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 18 ആയി ഉയർന്നു.