Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സാമൂഹിക പെൻഷൻ വാങ്ങാനെത്തുന്നവർ ബാങ്കിനു മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കാൻ തുടങ്ങിയപ്പോൾ, ഇതു വിതരണം ചെയ്യാൻ മറ്റു വഴികളെക്കുറിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

രാവിലെ മുതൽ തന്നെ ബാങ്കുകൾക്കു മുന്നിൽ പ്രായമായവരുടെ നീണ്ട നിര കാണാമായിരുന്നു.

ഈ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനു സ്വീകാര്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, ഇത് ബാങ്കുകളിൽ നടപ്പാക്കിയതായിട്ടു കാണുന്നില്ല, അതുകൊണ്ട് ഇതു വിതരണം ചെയ്യുന്നതിനായി മറ്റു മാർഗ്ഗങ്ങൾ ഉടൻ കണ്ടെത്തുമെന്നു മന്ത്രി പറഞ്ഞു.

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ സാമൂഹിക സുരക്ഷാപെൻഷൻ മുൻ‌കൂറായി നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു.