Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാന സർക്കാർ മുമ്പ് പ്രഖ്യാപിച്ച സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവിതരണകേന്ദ്രങ്ങളിലെ റേഷൻ വിതരണം നിയന്ത്രണവിധേയമായിട്ടാണു നടത്താൻ തീരുമാനം.

ഒരു സമയത്ത് അഞ്ചുപേർ മാത്രമേ റേഷൻ കടയിൽ എത്താവൂ. മുൻ‌ഗണനാപ്പട്ടികയിൽ ഉള്ളവർക്ക് രാവിലെയും മറ്റു വിഭാഗങ്ങൾക്ക് ഉച്ചയ്ക്കുമാണ് റേഷൻ വിതരണം നടത്തുക. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് കാണിച്ച് അരി വാങ്ങാം.