Wed. Jan 22nd, 2025
ന്യൂഡൽഹി:

 
തൊഴിലാളികളാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

“നിസ്സഹായരും ദരിദ്രരുമായ ഇന്ത്യക്കാരോട് ഇതു ചെയ്യരുത്. അവരെ ഇത്തരമൊരു അവസ്ഥയിലാക്കുന്നതിനു നാം ലജ്ജിക്കണം. തൊഴിലാളികളാണ് രാജ്യത്തിന്റെ നട്ടെല്ല്. ഇവർ നമ്മുടെ സ്വന്തമാണ്. അവരെ സഹായിക്കൂ.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ കുടിയേറ്റക്കാരായ തൊഴിലാളികൾ പല നഗരങ്ങളിൽ നിന്നും കൂട്ടത്തോടെ കാൽനടയായി സ്വന്തം നാടുകളിലേക്കു മടങ്ങുകയാണ്.