Mon. Dec 23rd, 2024
എറണാകുളം:

 
കൊറോണ കെയർ സെന്ററാക്കുന്നതിനായി കലൂരിലെ പി വി എസ് ആശുപത്രി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നിർദേശപ്രകാരം ഇൻസിഡന്റ് കമാണ്ടറായ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിനാണ് ഏറ്റെടുക്കൽ ചുമതല. എൽ ആർ തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ഹനീഷ് എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കും

ലോജിസ്റ്റിക്സ് ചുമതല ആർടിഒ (എൻഫോഴ്സ്മെന്റ്) ജി അനന്തകൃഷ്ണൻ വഹിക്കും. മെയിന്റനൻസ് ക്ളീനിംഗ് ചുമതല കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ആർ അനു നിർവഹിക്കും