Mon. Dec 23rd, 2024
ന്യൂയോർക്ക്:

 
ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല്‍പ്പത് ലക്ഷത്തി എഴുപത്തി നാലായിരത്തി എണ്‍പത്തി അഞ്ച് ആയി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം പതിനെട്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി ഏഴ് പേരാണ് മരണപ്പെട്ടത്. അതേ സമയം, ഒരു ലക്ഷത്തി നാലായിരത്തി ഇരുന്നൂറ്റി മുപ്പത്തിനാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുമുണ്ട്.

ഇറ്റലിയില്‍ മാത്രം ആറായിരത്തി എണ്ണൂറ്റി ഇരുപത് ആണ് മരണ സംഖ്യ. മിക്ക രാജ്യങ്ങളും സമ്പൂര്‍ണ്ണമായി ലോക്ക് ഡൗണ്‍ ചെയ്ത് കഴിഞ്ഞു.