Mon. Dec 23rd, 2024
കാസർകോട്:

 
കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു. ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ ഫലം പോസറ്റീവ് ആയതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ യു കെയിൽ നിന്നും നാട്ടിലെത്തിയതാണ്.

അതേസമയം, കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവർത്തക അടക്കം 14 പേർക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എഴുപത്തി രണ്ടായിരത്തി നാനൂറ്റി അറുപത് പേരാണ് നിരീക്ഷണത്തിലുള്ളത്.