Mon. Dec 23rd, 2024
ഹൈദരാബാദ്:

 
കൊവിഡ് 19 വ്യാപനത്തെ തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ഈ ലോക് ഡൗണ്‍ കാലത്ത് ദുരിതത്തിലകപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരെ സഹായിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സി ഒ സത്യ നദെല്ലയുടെ ഭാര്യ അനുപമ വേണുഗോപാല്‍ നദെല്ല.

തെലങ്കാന സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നിരവധി പ്രമുഖരാണ് ദരിദ്രരെ സഹായിക്കുന്നതിന് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. തെലങ്കാനയില്‍ 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആയിരത്തി തൊള്ളായിരം പേര്‍ നിരീക്ഷണത്തിലാണ്.