Mon. Dec 23rd, 2024
മധുര:

 
കൊറോണ വൈറസ് ബാധിച്ച് തമിഴ്‌നാട്ടിലെ മധുരയിൽ ഒരാൾ മരിച്ചു. കൊറോണ വൈറസ് കാരണം തമിഴ്‌നാട്ടിൽ നിന്ന് രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണിത്.

കൊവിഡ് പോസിറ്റീവ് ആയ അമ്പത്തിനാലുകാരൻ മധുരയിലെ രാജാജി ആശുപത്രിയിലാണ് മരിച്ചത്. മധുര കോർപ്പറേഷനിലേയും ആരോഗ്യ വകുപ്പിലേയും ഉദ്യോഗസ്ഥർ, മരിച്ച ആളുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

തമിഴ്‌നാട്ടിൽ 18 കൊവിഡ് 19 രോഗികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ മരിക്കുകയും ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ചെയ്യുകയും ചെയ്തു.