Thu. Jan 23rd, 2025
ന്യൂഡൽഹി:

 
ഇന്ത്യയിൽ കൊറോണ ബാധിതരായിരുന്ന 37 പേർ രോഗവിമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ ചികിത്സയിൽ ആയിരുന്ന പതിനൊന്ന് ഇറ്റാലിയൻ സഞ്ചാരികൾ ആശുപത്രി വിട്ടു. ഇതുവരെ 492 പേർക്കായിരുന്നു രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ലോകത്ത് മൂന്ന് ലക്ഷത്തി എൺപത്തി ഒന്നായിരത്തി അറുന്നൂറ്റി നാല്പത്തി അഞ്ച് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിൽ പതിനാറായിരത്തി അഞ്ഞൂറ്റി അൻപത്തി എട്ട് പേർ മരണപ്പെടുകയും ഒരു ലക്ഷത്തി രണ്ടായിരത്തി നാനൂറ്റി ഇരുപത്തി ഒൻപത് പേർ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തു. അതേസമയം ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണംകുറയുന്നത് ആശ്വാസമാകുകയാണ്.