Sat. Jan 18th, 2025
ന്യൂഡൽഹി:

 
പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീൻ ബാ​ഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിർദ്ദേശങ്ങൾ അനുസരിക്കാതെ ആളുകൾ കൂടിനിൽക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

പോലീസ് 101 ദിവസം നീണ്ടുനിന്ന സമരമാണ് കൊവിഡ് ഭീതിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്. അതേസമയം ഡൽഹിയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാമിയ സർവകലാശാലയ്ക്ക് സമീപം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി പോലീസ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്.