Wed. Jan 22nd, 2025
ന്യൂയോർക്ക്:

 
കൊവിഡ് 19 വൈറസ്​ ബാധ ആശങ്ക ഉണർത്തുന്ന സാഹചര്യത്തിൽ വാള്‍മാര്‍ട്ട് പുതുതായി ഒന്നരലക്ഷം ജീവനക്കാരെ നിയമിക്കുന്നതായി റിപ്പോർട്ട്. മുഴവന്‍ സമയ ജീവനക്കാര്‍ക്ക്​ 300 ഡോളറും പാര്‍ട്ട്​-ടൈം ജീവനക്കാര്‍ക്ക്​ 150 ഡോളറും ബോണസ്സായി നല്‍കാനും തീരുമാനിച്ചതായി വാള്‍മാര്‍ട്ട്​ അധികൃതർ വ്യക്തമാക്കി. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ്​ കമ്പനിയുടെ ഈ തീരുമാനം.