Mon. Dec 23rd, 2024
ന്യൂഡൽഹി:

 
യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്താനാണ് റിസർവ് ബാങ്ക് വായ്പ സൗകര്യം ഏർപ്പെടുത്തിയത്. ബാങ്കിന്റെ എല്ലാ പണസ്രോതസ്സുകളും ഉപയോ​ഗപ്പെടുത്തിയ ശേഷമേ ആർബിഐയുടെ വായ്‌പ എടുക്കാൻ പാടുള്ളുവെന്നാണ് നിബന്ധന.