Mon. Dec 23rd, 2024
ഡൽഹി:

നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ നിർഭയ കേസിലെ പ്രതികൾ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു. രണ്ട് പ്രതികൾ ദയാഹർജിയും ഒരു പ്രതി തിരുത്തൽ ഹർജിയും നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ തീഹാർ ജയിൽ അധികൃതർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട ശേഷം, ഇന്ന് വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. നാളെ പുലർച്ചെ അഞ്ച് മുപ്പതിനാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറന്റ്‌ പുറപ്പെടുവിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam