Mon. Dec 23rd, 2024
ഭോപ്പാൽ:

മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാറിന്  ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ വിശ്വാസവോട്ട് തേടാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ  ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം കേൾക്കൽ തുടരും. എംഎൽഎമാരെ ബന്ദിയാക്കിവെച്ചിരിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് നൽകിയ ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. അതേസമയം, എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കറോട് ഇന്ന് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam