Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ടെലികോം വകുപ്പിനു നല്‍കാനുള്ള എജിആര്‍ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വിട്ടുവീഴ്ച നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു കുടിശിക അടയ്ക്കുന്നതിന് 20 വര്‍ഷംവരെ സമയം അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ ജനുവരി 23നകം തന്നെ 1.47 ലക്ഷംകോടി രൂപ അടയ്ക്കണമെന്ന് കോടതി വിധിച്ചു.