Thu. Dec 19th, 2024
മുംബൈ:

 
അമേരിക്കയിലെ ക്‌ളൗഡ്‌ അധിഷ്ഠിത സേവന ദാതാക്കളായ സെയിൽസ്ഫോഴ്സ്.കോം ഇങ്ക് (Salesforce.com Inc) പ്രമുഖ ഇന്ത്യൻ ബാങ്കറായ അരുന്ധതി ഭട്ടാചാര്യയെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു എന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിത ചീഫായിരുന്ന അരുന്ധതിയെ സെയിൽസ്ഫോഴ്സ് ഇന്ത്യ സിഇഒ യായി നിയമിച്ചുവെന്ന് അന്തർദേശീയ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. നാല് പതിറ്റാണ്ട് എസ്ബിഐയ്ക്കു വേണ്ടി ജോലി ചെയ്ത അരുന്ധതി ഭട്ടാചാര്യ 2017ലാണ് വിരമിച്ചത്.