Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ 250 സ്റ്റേഷനുകളിലായി ഇന്ത്യന്‍ റെയില്‍‌വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്കോട്ട്, ഭാവ് നഗര്‍ എന്നിവിടങ്ങളിലെ വെസ്റ്റേണ്‍ റെയില്‍‌വേയുടെ 6 ഡിവിഷനുകളിലാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് പ്രാബല്യത്തിൽ വന്നത്.