Sun. Dec 22nd, 2024
മനില:

 
കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഫിലിപ്പൈൻസ് ഓഹരി വിപണി ഉൾപ്പെടെ എല്ലാ വാണിജ്യവ്യാപാര മേഖലകളും പൂർണമായും അടച്ചു. കൊവിഡ് 19നെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ഓഹരിവിപണി കുത്തനെ തകർന്നതിനാലാണ് ഫിലിപ്പൈൻസ് ഈ നടപടിയിലേക്ക് നീങ്ങിയത്. കൊറോണ ബാധയെത്തുടർന്ന് ഓഹരിവിപണി അടയ്ക്കുന്ന ആദ്യ രാജ്യമാണ് ഫിലിപ്പൈൻസ്.