Sun. Feb 23rd, 2025
ദുബായ്:

 
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എയർലൈനായ ഫ്ലൈ ദുബായ് മാർച്ച് 31 വരെ ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചതായി അറിയിച്ചു. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഗവൺമെന്റ് വിദേശികൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേയ്ക്കടക്കം എട്ട് കേന്ദ്രങ്ങളിലേക്കുണ്ടായിരുന്ന സർവീസുകൾ നിർത്തിവെയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.