Thu. Jan 23rd, 2025
ന്യൂഡൽഹി:

 
കൊവിഡ്-19 മഹാമാരി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്ന സാഹചര്യം ചിലപ്പോള്‍ ഇന്ത്യക്ക് ഗുണകരമായേക്കാമെന്നും മന്ത്രി വ്യക്തമാക്കി. ചൈനയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി വീണ്ടും സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.