Mon. Dec 23rd, 2024
ആലപ്പുഴ:

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ  അതിവേഗ എസി ബോട്ടായ  വേഗ 2 വിന്റെ സർവീസ്‌ തുടങ്ങാന്‍ വൈകും. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു വേ​ഗ 2 വിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ഉടൻ തന്നെ പാസഞ്ചർ സർവീസും ഒരാഴ്‌ച കഴിഞ്ഞ്‌ വിനോദസഞ്ചാര സർവീസും തുടങ്ങാനായിരുന്നു തീരുമാനം.

കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചർ കം ടൂറിസ്‌റ്റ്‌ സർവീസായാണ്‌ വേഗ 2 ഓടിക്കുന്നത്‌. ഒരാഴ്‌ചയ്ക്ക് ശേഷം സ്ഥിതി വിലയിരുത്തി സർവീസ്‌ തുടങ്ങുന്ന തീയതി തീരുമാനിക്കുമെന്നാണ്  ജലഗതാഗത വകുപ്പ്‌ ഡയറക്‌ടർ ഷാജി വി നായർ അറിയിച്ചിരിക്കുന്നത്.