Sat. Apr 5th, 2025
തൊടുപുഴ:

കോവിഡ്‌ 19 രോഗഭീതിയിൽ ബസ് യാത്രക്കാർ കുറഞ്ഞതോടെ തൊടുപുഴയിലെ സ്വകാര്യബസുകൾ പലതും സർവീസ്‌ നിർത്തിവയ്‌ക്കുന്നു. തൊടുപുഴ നഗരസഭ ബസ്‌ സ്റ്റാൻഡിൽ വന്നുപോകുന്ന 90 സ്വകാര്യബസുകളും ഞായറാഴ്‌ച സർവീസ്‌ നടത്തിയില്ല. ആകെ 218 സ്വകാര്യബസുകളാണ്‌ തൊടുപുഴ ബസ്‌ സ്‌റ്റാൻഡിൽ വന്നുപേകാറുള്ളത്‌. സ്‌റ്റാൻഡിൽ പ്രവേശിക്കുന്നതിന്‌ സ്വകാര്യബസുകളിൽനിന്ന്‌ നഗരസഭ നിശ്ചിത തുക ഈടാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവെയ്ക്കാൻ പലരും താൽപര്യപ്പെടുന്നത്.