Wed. Jan 22nd, 2025
കൊച്ചി:

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഫോർട്ട്കൊച്ചിയും  മട്ടാഞ്ചേരിയും നിശബ്ദം. ഫോർട്ട്കൊച്ചിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് എപ്പോഴും അനുഭവപ്പെടുന്ന സെന്റ് ഫ്രാൻസിസ് പള്ളിക്കു മുൻപിലെ റോഡും വാസ്കോഡെ  ഗാമ സ്ക്വയറും ഒഴിഞ്ഞു കിടക്കുകയാണ്.

പൈതൃക സ്മാരകങ്ങളെല്ലാം അടച്ചതോടെ  ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും ടൂറിസംമേഖലയും നിലച്ചിരിക്കുകയാണ്. പരിസരപ്രദേശങ്ങളിലുമുള്ള ഹോംസ്റ്റേകളിൽ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്.  ഓൺലൈനിലൂടെ ബുക്ക് ചെയ്തിരുന്ന വിദേശ സഞ്ചാരികൾ പലരും ബുക്കിങ് റദ്ദാക്കി.