Mon. Dec 23rd, 2024
മദ്ധ്യപ്രദേശ്‌:

കമല്‍നാഥ് സര്‍ക്കാരിന് അന്ത്യശാസനവുമായി ഗവര്‍ണര്‍. ചൊവ്വാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മദ്ധ്യപ്രദേശ്‌ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠര്‍ കമല്‍നാഥ് സര്‍ക്കാരിന് അന്ത്യശാസനം നൽകി. വിശ്വാസ വോട്ടെടുപ്പ് നടത്താത്ത പക്ഷം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കരുതും. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നേരത്തെ ഗവര്‍ണര്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇത് അവഗണിച്ച്‌ നിയമസഭാ സമ്മേളനം സര്‍ക്കാര്‍ മാര്‍ച്ച്‌ 26 വരെ നീട്ടിവെച്ചു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.